തൊടുപുഴ : മൂവാറ്റുപുഴ- പുനലൂര്‍ ബൈപ്പാസിന്റെ നിര്‍മ്മാണത്തിനായി കോലാനി-വെങ്ങല്ലൂര്‍ ബൈപ്പാസ് കുത്തിപ്പൊളിക്കുന്നു. കോടിക്കണക്കിന് രൂപ ചിലവഴിച്ച റോഡാണ് കയറ്റം കുറയ്ക്കാനായി ടാറിംങ് കുത്തിപ്പൊളിച്ച് താഴ്ത്തുന്നത്. മുല്ലശേരി ഭാഗത്തെ കയറ്റം കുറയ്ക്കാതെയാണ് ബൈപ്പാസ് നിര്‍മ്മിച്ചത്. കയറ്റം കുറച്ചിട്ട് റോഡ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായി വാഹനങ്ങളോടിത്തുടങ്ങിയതോടെ ബൈപ്പാസിന് സമീപത്ത് സ്ഥലമുണ്ടായിരുന്നവര് വീടും വ്യാപാര സ്ഥാപനങ്ങളും നിര്‍മ്മിച്ചു. ഹൈവേ നിര്‍മ്മാണത്തിനായി പൈപ്പാസിലെ കയറ്റം കുറയ്ക്കാന്‍ തുടങ്ങിയതോടെ ഈ ഭാഗത്തുള്ളവര്‍ക്ക് അവരവരുടെ ഇടങ്ങളിലേക്ക് പോകുന്നതിന് തടസമുണ്ടായിരിക്കുകയാണ്. ചിലരുടെവീടുകള് റോഡുമായി ഏറെ താഴ്ന്നും മറ്റുചിലരുടെ വീടുകള്‍ റോഡുമായി ഉയര്‍ന്നുമാണ് സ്ഥിതി ചെയ്യുന്നത്. അധികൃതര്‍ തലതിരിഞ്ഞ വികസന നയം സ്വീകരിച്ചതാണ് ഇവര്‍ക്ക് ദുരിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: