ആലപ്പുഴ: സിബിഎസ്ഇ സംസ്ഥാന (ക്ലസ്റ്റര്‍-6) ബാസ്ക്കറ്റ്ബോള്‍ ചാംപ്യന്‍ഷിപ്പ് 24 മുതല്‍ 26 വരെ ആലപ്പുഴ കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. പെണ്‍കുട്ടികളുടെ വിഭാഗം മത്സരങ്ങളാണ് നടത്തുന്നത്. 24ന് വൈകിട്ട് ചാംപ്യന്‍ഷിപ് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്യും. ചിന്മയ വിദ്യാലയ പ്രസിഡന്റ് ബി. ഗിരിരാജന്‍ അദ്ധ്യക്ഷത വഹിക്കും. എം.കെ. കുട്ടപ്പമേനോന്‍, റോണിമാത്യു, ഡോ.കെ. നാരായണന്, കെ.എസ്. പ്രദീപ്, കെ. ശ്രീകുമാരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. സ്കൂള്‍ മാനേജര്‍ പി. വെങ്കിട്ടരാമ അയ്യര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ കെ. ശ്രീകുമാരി നന്ദിയും പറയും. 26ന് രാത്രി ഏഴിന് റിട്ട. കസ്റ്റംസ് അസി. കമ്മീഷണര്‍ വി.പി. ഓംകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. യോഗത്തില്‍ ചിന്മയ വിദ്യാലയം വൈസ് പ്രസിഡന്റ് ജെ. കൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: