ചങ്ങനാശേരി: ഇത്തിത്താനം കൊരട്ടിമല, വൈദ്യരുപടി പ്രദേശങ്ങളില്‍ ഇറച്ചിക്കടകളിലെ മാലിന്യം ചാക്കില്‍ കെട്ടിയ നിലയില്‍ വഴിയില്‍ കണ്ടെത്തി. ഈ വഴി നടന്നു പോകുന്നവര്‍ ദുര്‍ഗന്ധം സഹിക്കവയ്യാതെ മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്.
സ്കൂള്‍ കുട്ടികളും മറ്റും ഈ ദുര്‍ഗന്ധം ശ്വസിച്ച് പല രോഗങ്ങളും ബാധിച്ച് ആശുപത്രിയിലായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഈ അതിക്രമം നടന്നത്. പല തവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ കാര്യമായി എടുക്കുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. ഇവ നായ്ക്കള്‍ വന്ന് വലിച്ചുകൊണ്ടുപോകുന്നതും പതിവാണ്. ഇതുമൂലം ഈപ്രദേശങ്ങളില്‍ നായശല്യം രൂക്ഷമായിരിക്കുകയാണ്. പലരും നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: