കോട്ടയം: കേരളത്തിലെ എല്ലാ ജില്ലകളിലും പാചക വാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും ആധാര്‍ കാര്‍ഡുകള്‍ സംസ്ഥാനത്ത് മുഴുവന്‍ നല്കാന് കഴിയാത്തതിനാല്‍ നവംബര്‍ 10 എന്ന കാലാവധി രണ്ടുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഡിസലിന്റെ വിലനിയന്ത്രണം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും വിലക്കയറ്റം തടയുന്നതിന് തീരുമാനം സഹായകരമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ചെയര്മാന് അഡ്വ. നോബിള്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്മാന് പി.ടി. എബ്രഹാം സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ്, വൈസ് ചെയര്മാന് റജി പുത്തേയത്ത്, പി.കെ. ജയന്‍പിള്ള, രതീഷ് വയലറ്റ്, ട്വിങ്കിള്‍ രാജ്, എഎവി കെന്നഡി, ഡോ. ജോര്‍ജ് ഏബ്രഹാം, ബിനോയ് ജയിംസ്, ബേസില്‍ ജോണ്‍, കെ.ജി. വിജയകുമാരന്‍ നായര്‍, ബിജി മണ്ഡപം, ലിസ കുറ്റഇയാതി, സന്തോഷ് വി. മാത്യു, പൗളിന് കൊറ്റമം, ജോര്‍ജ് അമ്മപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: