കോട്ടയം: അവയവദാനം, അവയവമാറ്റ ശസ്ത്രക്രിയ എന്നിവ നടത്തിയവര്‍, മാരകരോഗികള്‍ എന്നിവര്‍ക്ക് അക്ഷയകേന്ദ്രംവഴി 2,000 രൂപ പ്രീമിയം കണക്കാക്കി സര്‍ക്കാര്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് അപേക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിക്ക് കമ്മീഷന് ചീഫ്സെക്രട്ടറിക്ക് ശുപാര്‍ശ നല്കി. അഡ്വ. ടി.കെ. സുരേഷ് കുമാര്‍ മുഖേന സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ശുപാര്‍ശ. വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന മനുഷ്യാവകാശകമ്മീഷനില്‍ പരാതി. ഓസ്ട്രേലിയ, സൈപ്രസ്, ബ്രിട്ടണ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ചങ്ങനാശേരിയില്‍ ജേസ് ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കണ്‍സള്‍ട്ടന്റ്, കട്ടപ്പനയില്‍ ഓവര്‍സീസ് ഗ്ലോബല്‍ ഗേറ്റ്വേയ്സ്, പാലാരിവട്ടത്ത് ഫാസ്റ്റ്ട്രാക്ക് അക്കാദമി എന്നീ സ്ഥാപനങ്ങള്‍വഴി രമേശ് ബാബു എന്നയാള്‍ വിവിധ സ്ഥലങ്ങളില്‍ നേഴ്സിങ് റിക്രൂട്ട്മെന്റ് എജന്‍സി സ്ഥാപിച്ച് തട്ടിപ്പു നടത്തിയെന്ന പരാതി പരിഗണനയ്ക്കെത്തി. കുറുപ്പന്തറ സ്വദേശി ഷൈനി, മൂവാറ്റുപുഴ സ്വദേശി ആനിയമ്മ, എറണാകുളം സ്വദേശി ജോസ് എന്നിവരാണ് കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന് ചെയര്മാന് ജെ.ബി. കോശിയാണ് പരാതി പരിഗണിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയശേഷം ഇയാള്‍ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. ജോലി തട്ടിപ്പിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കട്ടപ്പന, പാലാരിവട്ടം, തിരുവനന്തപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. എന്നാല്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് യാന്‍ബോ അസോസിയേറ്റ് എന്ന സ്ഥാപനം വഴി തൊഴില്‍തട്ടിപ്പ് നടത്തിയ കേസ്സില്‍ മുന്‍പ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ്സില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തട്ടിപ്പ് തുടര്‍ന്നു. ഇയാള്‍ ഏഴുതവണ വിവാഹം കഴിച്ചിട്ടുള്ളതായി പാലാരിവട്ടം പോലീസില്‍ നല്കിയ മൊഴിയിലുണ്ട്. എന്‍. രമേശ് ബാബു, ചങ്ങനാശേരി, പെരുന്ന എന്ന വിലാസമാണ് ഇയാള്‍ പാലാരിവട്ടം പോലീസിന് നല്‍കിയിരിക്കുന്നത്. ആര്. രമേശ്ബാബു, അലക്സ് എന്നീ പേരുകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. 45പരാതികളാണ് പരിഗണിച്ചത്. അഞ്ചു പുതിയ പരാതികള്‍ സ്വീകരിച്ചു. 20 എണ്ണം തീര്‍പ്പാക്കി. അടുത്ത സിറ്റിങ് നവംബര്‍ 20ന് പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: