കുമരകം: കുമരകം ബോട്ടുജെട്ടിയില്‍ സ്ഥിതിചെയ്യുന്ന ബിവറേജ് ഔട്ട്ലെറ്റില് മോഷണം. ഔട്ട്ലെറ്റിലേക്കു കയറാനുള്ള ഇടനാഴി ചാടിക്കടന്ന് ജനലിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് കള്ളന് അകത്തുനിന്നും മോഷ്ടിച്ചത്. എന്നാല്‍ വിലകൂടിയമദ്യമോ പണോ നഷ്ടപ്പെട്ടില്ല. ജനാലയോട് ചേര്‍ന്നിരുന്ന വോഡ്കയും, ചിലയിനം വിലകുറഞ്ഞ മദ്യങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനു മുമ്പും ഇവിടെ മോഷണം നടന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: