കുട്ടനാട്: മത്സ്യബന്ധനത്തിന്റെ മറവില്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ വ്യാപക നഞ്ചുകലക്ക്. അനുമതി ഇല്ലെങ്കിലുംകുട്ടനാട്ടിലെ ചെറു പാടശേഖരങ്ങളില്‍ വ്യാപകമായി മടവല കെട്ടുന്നുണ്ട്. പുഞ്ച കൃഷിക്കായി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിന്റെ ഭാഗമായാണ് മടവല കെട്ടി മത്സ്യബന്ധനം നടത്തുന്നത്. മടവലയായി ഉപയോഗിക്കേണ്ടത് 20 എംഎം കണ്ണി വലിപ്പമുള്ള വലകളാണ്. എന്നാല്‍ ഇവിടെ ഉപയോഗിക്കുന്ന വലകള്‍ക്ക് കേവലം അഞ്ച് എംഎം കണ്ണി വലിപ്പം മാത്രമേയുള്ളൂ.
പാടശേഖരത്തെ മത്സ്യം അടങ്കല്‍ പിടിക്കുന്നതിനായി മടവലക്കാര് പാടശേഖരത്തിന് ചുറ്റും ടിന്നറും നഞ്ചും കലക്കുകയും മണ്ണെണ്ണ പ്രയോഗവും നടത്തുകയാണ്. പാടത്ത് നിന്നും പുറത്തുവരുന്ന വെള്ളത്തില്‍ കുളിച്ചവര്‍ക്ക് ദേഹം ചൊറിഞ്ഞ് തടിക്കലും മറ്റ് ത്വക്ക് രോഗങ്ങളും പടര്‍ന്നു പിടിക്കുകയാണ്. ഈ സംഭവം പ്രദേശവാസികള്‍ പോലീസില്‍ അറിയിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
മടവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ യാതൊരു പരിശോധനയും നടത്തുന്നില്ല. അധികമായി ചെറു മത്സ്യങ്ങള്‍ ഇത്തരക്കാര്‍ക്ക് ലഭിച്ചാല്‍ അതിനെ പൊതുജലാശയങ്ങളിലേക്ക് തള്ളുകയാണ്. മത്സ്യങ്ങള്‍ ചീഞ്ഞ് പൊതുജലാശയത്തിലൂടെ ഒഴുകുന്നതും പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: