ചേര്‍ത്തല: പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനാചരണത്തിന് സി.കെ. കരുണാകരന് പതാക ഉയര്‍ത്തിയപ്പോള്‍ ഗൗരിയമ്മ ഇക്കുറിയും പടിക്ക് പുറത്ത്. തിരികെ വന്നിട്ടും ഇടതുപക്ഷം സംഘടിപ്പിച്ച വാരാചരണ സമ്മേളനത്തില്‍ ഗൗരിയമ്മയെ പുറത്തുനിര്‍ത്തുകയായിരുന്നു. വയലാറില്‍ അധികം തവണ ചെങ്കൊടി ഉയര്‍ത്തിയത് കെ.ആര്. ഗൗരിയമ്മയാണ്. 1980 മുതല്‍ 1992 വരെയുള്ള കാലഘട്ടങ്ങളില്‍ രക്തസാക്ഷി അനുസ്മരണ ചടങ്ങുകളിലെ സാന്നിദ്ധ്യമായിരുന്നു ഇവര്‍. പിന്നീട് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായെങ്കിലും അഭിപ്രായഭിന്നതകളെ തുടര്‍ന്ന് മുന്നണി വിടുകയായിരുന്നു.
ഇക്കുറി രക്തസാക്ഷി അനുസ്മരണ ചടങ്ങുകളില്‍ ഗൗരിയമ്മയെയും ജെഎസ്എസിനെയും പങ്കെടുപ്പിക്കും എന്നായിരുന്നു അണികളുടെ പ്രതീക്ഷ. എന്നാല്‍ യുഡിഎഫ് വിട്ടു വന്ന ഗൗരിയമ്മയെ വാരാചരണത്തിന്റെ ഭാഗമാക്കുവാന്‍ സിപിഎമ്മും സിപിഐയും തയ്യാറായില്ല. നേതാക്കളില്‍ നിന്ന് അനുകൂല നിലപാടുണ്ടാകാത്തത് ജെഎസ്എസ് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും ജെഎസ്എസിന്റെ നേതൃത്വത്തില്‍ 23ന് രക്തസാക്ഷി അനുസ്മരണം പ്രത്യേകം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: