കടുത്തുരുത്തി: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ കേരളത്തിലെ ചില മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. കുറവിലങ്ങാട് നടന്ന ജനമുന്നേറ്റ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇടതു- വലതു മുന്നണികളെ സഹായിക്കാന്‍ മാത്രമെ മാധ്യമങ്ങളുടെ ഈ നിലപാട് സഹായകമാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.എം. പവിത്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ഖജാന്‍ജി ടി.എ. ഹരികൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍, എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. ജയപ്രകാശ്, സംസ്ഥാന കൗണ്‍സിലംഗം അഡ്വ. സുനില്‍കുമാര്‍ മഠത്തില്‍, എം.ആര്. ഷിന്റോ, നിശാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: