മുഹമ്മ: ലെസ്ലി അഗസ്റ്റിന് ഭൂമി നല്‍കിയവര്‍ക്ക് അമൃതകുടീരം തീര്‍ക്കാന്‍ അമൃതാനന്ദമയി മഠവും സായി ഭക്തനും. നിരാശ്രയരായവര്ക്കാണ് ഉള്ളതില്‍ പാതി പകുത്തു നല്കി തെക്ക് പഞ്ചായത്ത് ചുള്ളിക്കല്‍ ലെസ്ലി അഗസ്റ്റിന് എന്ന ട്രാഫിക് പോലീസുകാരന് മാതൃകയായത്. സ്വന്തമായി ഭൂമിയില്ലാത്തവരും സുനാമിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരും തീരാദുരിതം പേറുന്നവരുമായ പത്തുപേര്‍ക്കാണ് ദാനാധാരപ്രകാരം ലെസ്ലിയുടെ ഭാര്യ ജയശ്രീയുടെ പേരിലുള്ള ഭൂമി നല്‍കിയത്. ഇനിയും ഭൂമിയില്‍ നിന്നും കരുണ വറ്റിപ്പോയിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് അമൃതാനന്ദമയി മഠത്തിന്റെ ഇടപെടല്‍. അതേസമയം ഏറ്റവും നല്ലൊരു വീട് ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാനായി ഒരു സായി ഭക്തനും തയാറായി മുന്നോട്ടുവന്നു. ഇദ്ദേഹം ഇന്ന് ലെസ്ലി ദാനം നല്കിയ സ്ഥലം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: