ഗവണ്മെന്റ് മെഡിക്കല്‍കോളേജിലെ ലൈബ്രറി ലാബ് സൗകര്യങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഒന്നാം വര്‍ഷത്തേക്ക് ആവശ്യമായ അനാട്ടമി, ഫിസിയോളജി,ബയോകെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കാവശ്യമായ ലാബ് സൗകര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം വര്‍ഷത്തേക്ക് ആവശ്യമായ ഫാര്‍മക്കോളജി, മൈക്രോബയോളജി, ഫാത്തോളജി, കമ്മ്യൂണിറ്റി മെഡിസിന്, ഫോറന്‍സിക് മെഡിസിന് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കാവശ്യമായ ലാബ് ഒരുക്കുന്നതിന് കെട്ടിട നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല. കോളേജ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രീ- മെട്രിക് ഹോസ്റ്റല്‍ ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റുന്നതിനും ഹോസ്റ്റല്‍ കെട്ടിടം നവീകരിച്ച് കോളേജ് ആവശ്യത്തിനായി ഉപയോഗിക്കാനും തീരുമാനമായി. കോളേജിലേക്കാവശ്യമായ അധ്യാപകരുടേയും ടെക്നിക്കല്‍ സ്റ്റാഫുകളുടേയും തസ്തികളില്‍ നിയമനം പൂര്‍ത്തിയാക്കുന്നതിന് നടപടിയെടുക്കും. യോഗത്തില്‍ ജില്ലാ കളക്ടര്‍ അജിത്ത് പാട്ടീല്‍, മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. പി. ജി. ആര് പിള്ള, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം. എ രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: