കുട്ടനാട്: തുലാമഴ കനത്തത് രണ്ടാം കൃഷി വിളവെടുപ്പിനെ സാരമായി ബാധിച്ചു.കര്‍ഷകര്‍ പ്രതിസന്ധിയിലായി.ഏക്കറില്‍ 25 മുതല്‍ 30 വരെ വിളവു ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ മഴ കനത്തത് വിളവെടുപ്പ് പ്രതിസന്ധിയിലാക്കി. എടത്വ, ചമ്പക്കുളം, നെടുമുടി, തകഴി പ്രദേശങ്ങളിലാണ് ഭാഗികമായി വിളവെടുപ്പ് ആരംഭിച്ചത്.
രണ്ടു ദിവസമായി മഴ ശക്തിയാര്‍ജിച്ചതോടെ യന്ത്രങ്ങള്‍ ഇറക്കി കൊയ്യാന്‍ കഴിയുന്നില്ല. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും കാരണം യന്ത്രങ്ങള്‍ പാടത്ത് താഴുകയും വിളവെടുപ്പ് മുടങ്ങുകയുമാണ് . എന്നാല്‍ കൊയ്യാന്‍ കഴിയുന്ന പാടങ്ങളില്‍ ഒരേക്കറിന് മൂന്ന് മണിക്കൂര്‍ വരെ ചിലവഴിക്കേണ്ടിയും വരുന്നു. ഒരേക്കര്‍ കൊയ്യുന്നതിന് ഏകദേശം 6000 രൂപ വരെ വരുന്നതും കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ വിളവെടുക്കുന്ന പാടങ്ങളില്‍ യന്ത്രവാടക കൂടുതല്‍ കൊടുക്കുന്നതിനു പുറമെ നെല്ല് സംഭരണത്തിലും കര്‍ഷകര്‍ക്ക് പ്രതിസന്ധി നേരിടുകയാണ്.
17 ശതമാനത്തിനു മുകളില്‍ നെല്ലിനു ഈര്‍പ്പമുണ്ടെങ്കില്‍ ഉണക്കി ഈര്‍പ്പ രഹിതമാക്കുകയോ മില്ലുടമകള്‍ക്ക് അധിക നെല്ല് കൊടുക്കകയോ വേണം. ഇതും കര്‍ഷകരെ ഏറെ ദുരിതത്തിലാക്കും. എന്നാല്‍ വിളവെടുപ്പ് മുമ്പേ പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്ന പാടങ്ങളില്‍ സര്‍ക്കാര്‍ കൊയ്ത്തു യന്ത്രങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സര്‍ക്കാര്‍ യന്ത്രങ്ങള്‍ എത്തിയതില്‍ മിക്കവയും കേടായി പാടത്തു കിടക്കുകയാണ്.
ജില്ലയില്‍ 154 സര്‍ക്കാര്‍ കൊയ്ത്തുമെതി യന്ത്രങ്ങള്‍ ഉണ്ടെന്നാണ് കണക്കെങ്കിലും മിക്കവയും കട്ടപ്പുറത്താണ്. രണ്ടാം കൃഷി വിളവെടുപ്പ് പൂര്‍ത്തീകരിച്ച് തുലാമാസം അവസാനത്തോടെ പുഞ്ചകൃഷി വിതയിറക്കും ആരംഭിക്കണമെന്നിരിക്കെ വിളവെടുപ്പ് വൈകുന്നതും മഴ ശക്തിയാര്‍ജിച്ചതും കര്‍ഷകര്‍ക്ക് ഏറെ വിനയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: