ചങ്ങനാശേരി: നഗരസഭയില്‍ കുറേക്കാലങ്ങള്‍ക്കുശേഷം ഭരണം ലഭിച്ച യുഡിഎഫിന് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് അധികാരം നഷ്ടപ്പെട്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ സംയുക്തയോഗം കുറ്റപ്പെടുത്തി. യുഡിഎഫ് കാലാവധി പൂര്‍ത്തിയാക്കാതെ ഇടതുപക്ഷത്തിന് ഭരണം അടിയറവു വച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ അംഗങ്ങള്‍ അമര്‍ഷം വ്യക്തമാക്കി. ഭരണത്തില്‍ യുഡിഎഫ് മുന്നണി തയ്യാറാക്കിയ കരാര്‍ നടപ്പാക്കാനുള്ള ആര്‍ജവം നേതാക്കള്‍ക്ക് ഇല്ലെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: