എരുമേലി: ശബരിമല തീര്ത്ഥാടനത്തനായി ലക്ഷക്കണക്കിനു തീര്ത്താടകരെത്തുന്ന എരുമേലിയില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.യു. കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തീര്‍ത്ഥാടന സൗകര്യങ്ങളെക്കുറിച്ചുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് ആവശ്യമുയര്‍ന്നത്.
മുന്‍കാലങ്ങളില്‍ ആര്‍ഡിഒയും മറ്റ് ഉന്നതപോലീസ് ഉദ്യോഗസ്ഥരും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പറയാറുണ്ടെങ്കിലും തീര്‍ത്ഥാടന വേളയില്‍ അട്ടിമറിക്കപ്പെടുകയാണെന്നും ചര്‍ച്ചയില്‍ നേതാക്കള്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നും വരുന്ന തീര്‍ത്ഥാടകരുടെ ബസുകള്‍ ടൗണിലൂടെ വിടുകയും ചെറിയ വാഹനങ്ങള്‍ കുറുവാമൂഴി , ഒരുങ്കല്‍ റോഡിലൂടെ വഴിതിരിച്ചുവിടുക, റാന്നി മേഖലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ടിബി റോഡുവഴി തിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു.
സൈന്‍ ബോര്‍ഡുകള്‍ അടിയന്തരമായി സ്ഥാപിക്കുക, എരുമേലിയുടെ വിവിധ ഭാഗങ്ങളില്‍ നില്ക്കുന്ന ട്രാഫിക് പോലീസുകാര്‍ക്ക് വിവിധ സ്ഥലങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കിക്കൊടുക്കുക,വാഹനാപകടങ്ങള്‍ക്ക് കാരണമായിത്തീരുന്ന റോഡരികിലെ തടികള്‍ എടുത്തുമാറ്റുക എന്നിവടയക്കം നിരവധി കാര്യങ്ങളും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വണ്‍വേ സംവിധാനം സംബന്ധിച്ച് കാര്യങ്ങള്‍ പഠിച്ചശേഷം തീരുമാനിക്കാമെന്ന് ഡിവൈഎസ്പി യോഗത്തില്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന വേളയില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടക വാഹനങ്ങള്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, പമ്പാ, പമ്പാവാലി എന്നീ മേഖലകളില്‍ നിന്നുമടക്കം വരുന്ന മറ്റ് വാഹനങ്ങള്‍ എല്ലാ തീര്‍ത്ഥാടകര്‍ പേട്ടതുള്ളിവരുന്ന പേട്ടതുള്ളല്‍ പാതയിലൂടെയാണ് കടന്നുപോകുന്നത്. വാഹനങ്ങള്‍ക്കിടയിലൂടെ ജീവന് പണയംവച്ചാണ് തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്നത്. പേട്ടതുള്ളല്‍പാത വാഹനവിമുക്തമാക്കിയതായി വര്‍ഷങ്ങള്‍ മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ പോലീസ് അടക്കമുള്ള ഭരണാധികാരികള്‍ക്ക് ഇതുവരെ കഴിഞ്ഞില്ല.
യോഗത്തില്‍ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളായ എസ്. മനോജ്, ബിജി കല്യാണി, ടി. അശോക് കുമാര്‍, വി.എന്‍. കൃഷ്ണന്‍കുട്ടി, സി.ആര്. ശ്യാം, ഹരികൃഷ്ണന് കനകപ്പലം, വി.സി. അജികുമാര്‍, കെ.ആര്. സോജി, കെ.കെ. സജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: