പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ കാപ്പിത്തോട് സ്വകാര്യ വ്യക്തി നികത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പഞ്ചായത്തിലെ ഭരണ മുന്നണിയിലെ പ്രമുഖരുടെ ഒത്താശയോടെയാണ് തോട് നികത്തിയതെന്ന് ആക്ഷേപമുണ്ട്. സംഭവമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഐക്കാരും നികത്തിയിടത്ത് കൊടികുത്തി. സിപിഎമ്മിലെ ചിലരുടെ ഒത്താശയോടെയാണ് തോട് നികത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: