ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കത്തില്‍ ജില്ലാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മസ്ദൂര്‍ സംഘം പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡമനുസരിച്ച് പ്രോജക്ടുകള്‍ തയാറാക്കാതെ പദ്ധതിയെ തകര്‍ക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. കുട്ടനാട് താലൂക്കിലെ തൊഴിലുറപ്പ് തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ പാടശേഖരങ്ങളിലെ പായല്‍ നീക്കം ചെയ്യുന്ന ജോലിയാണ് ചെയ്യുന്നത്.
മുന്‍കാലങ്ങളില്‍ പായല്‍ നീക്കം ചെയ്താല്‍ കൂലി താമസിച്ചാണെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പോസ്റ്റ് നിര്‍മ്മിച്ച് നല്കിയാല് മാത്രമേ കൂലി നല്കൂവെന്നുള്ള അധികൃതരുടെ നിലപാട് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന്റെ ലഘനമാണ്. പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് തൊഴിലാളികള്‍ക്ക് കാലതാമസം കൂടാതെ വേതനം നല്കാന് നടപടിയെടുക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യോഗം തീരുമാനിച്ചു. യൂണിയന് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി കെ. സദാശിവന്‍പിള്ള, ജഗദംബിക, കൃഷ്ണമ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: