ചേര്‍ത്തല: തുറവൂര്‍ തിരുമലഭാഗം ശംഭു ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 26ന് ശംഭു അനുസ്മരണ ദിനാചരണം രാവിലെ എട്ടിന് നാരായണീയ പാരായണത്തോടെ ആരംഭിക്കും. ട്രസ്റ്റ് അങ്കണത്തില്‍ 10ന് അനുസ്മരണ സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഒരു നല്ല ബാല്യം നല്ലൊരു രാഷ്ട്രത്തിനടിത്തറ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുവനന്തപുരം പത്തായത്തിന്റെ ആഭിമുഖ്യത്തില്‍ അടുക്കള ഒഴിവാക്കി പ്രകൃതി സൗഹൃദ ഭക്ഷണാസ്വാദനവും പ്രൊഡക്ട്സ് എക്സിബിഷനും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന റോഡ് സുരക്ഷാ സെമിനാര്‍ കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. അഡ്വ. എ.എം. ആരിഫ് എംഎല്‍എ റോഡ് സുരക്ഷാ സന്ദേശം നല്‍കും. ഡോ. ശ്രീരാം വെങ്കിട്ടരാമന്, സക്കറിയ ജോര്‍ജ്, ആദര്‍ശ് നായര്‍, ഡോ. വിവേക് എന്നിവര്‍ സെമിനാര്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: