കോട്ടയം: മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹിളാ മുന്നേറ്റസദസ് നടത്തി. തിരുനക്കര എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ഷൈലമ്മ രാജപ്പന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എം. സന്തോഷ്കുമാര്‍, എന്‍. ഹരി, മഹിളാ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ ജയശ്രീ പ്രസന്നന്, ബിജെപി ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സുമാ വിജയന്, മഹിളാ മോര്‍ച്ച നേതാക്കളായ മിനി നന്ദകുമാര്‍, ലീല വിജയപ്പന്, വിജയലക്ഷ്മി നാരായണന്, കമലം എസ്. നാരായണന്, തുളസി എസ്. നായര്‍, ഗീത ഹരിദാസ്, സുമ മുകുന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: