തൊടുപുഴ : തൊടുപുഴയില്‍ ഇന്നലെ സമാപിച്ച സെന്‍ട്രല്‍ സഹോദയ കലോത്സവത്തില്‍ മുവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്കൂള്‍ 712 പോയിന്റോടെ ഒന്നാമതെത്തി. 657 പോയിന്റോടെ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളാണ് മൂന്നാം സ്ഥാനത്ത്. 592 പോയിന്റാണ് ഈ സ്കൂളിന് ലഭിച്ചത്. തൊടുപുഴ ജയറാണി പബ്ലിക് സ്കൂളിന് 505 പോയിന്റോടെ നാലാമതെത്തി. മേളയില്‍ 88 സ്കൂളുകളില്‍ നിന്നായി 4000 വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. 137 ഐറ്റങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കാറ്റഗറി 1 വിഭാഗത്തില്‍ ജയറാണി പബ്ലിക് സ്കൂള്‍ 53 പോയിന്റ് നേടി ഒന്നാമതെത്തി. വെങ്ങല്ലൂര്‍ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളാണ് 44 പോയിന്റോടെ റണ്ണര്‍ അപ്പായത്. കാറ്റഗറി 2 വിഭാഗത്തില്‍ ജയറാണി പബ്ലിക് സ്കൂള്‍ 122 പോയിന്റും റണ്ണര്‍ അപ്പായി വിശ്വജ്യോതി സ്കൂള്‍ 110 പോയിന്റ് നേടി. കാറ്റഗറി 3ല്‍ നിര്‍മ്മല പബ്ലിക് സ്കൂള്‍ 288 പോയിന്റും റണ്ണര്‍ അപ്പായി മേരിഗിരി സ്കൂള്‍ 260 പോയിന്റും നേടി. കാറ്റഗറി 4ല്‍ വിശ്വജ്യോതി സ്കൂള്‍ 266 പോയിന്റും റണ്ണര്‍ അപ്പായി മേരിഗിരി സ്കൂള്‍ 217 പോയിന്റും നേടി. വിജയികള്‍ക്ക് മന്ത്രി പി.ജെ. ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: