ചേര്‍ത്തല: നഗരസഭയിലെ കൈക്കൂലി വിവാദം തകര്‍ത്താടുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയും മറനീക്കി പുറത്ത്. നഗരസഭയില്‍ കൈക്കൂലിപ്പെട്ടി സ്ഥാപിച്ചവര്‍ ഇത്രയും നാളും അഴിമതിയുടെ പങ്കുപറ്റിയവരാണെന്നുള്ള നോട്ടീസുകള്‍ നഗരത്തില്‍ വ്യാപകമായി. ജനകീയ വേദിയുടെ പേരിലാണ് നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ ചേര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബങ്ക് പൊളിക്കാതിരിക്കാന്‍ ഇയാളില്‍ നിന്ന് കൈക്കൂലി വാങ്ങിയെങ്കിലും നഗരസഭാ അധികൃതര്‍ ഇത് എതിര്‍ത്തതിനു പിന്നാലെയാണ് കവാടത്തിനു മുന്നില്‍ പെട്ടി കണ്ടത് എന്നാണ് ജനകീയവേദിയുടെ പക്ഷം. നഗരസഭയ്ക്ക് പിന്നാലെ ദേവീക്ഷേത്രമതിലിലും, താലൂക്ക് ഓഫീസിനു മുന്നിലും യൂത്ത് കോണ്‍ഗ്രസ് പതാകയോടൊപ്പം കണ്ട പെട്ടികള്‍ തങ്ങളുടേതല്ലെന്ന വാദവുമായി നിയോജക മണ്ഡലം ഭാരവാഹികള്‍ രംഗത്തെത്തി. അതോടെ ഗ്രൂപ്പ്കളി പുറത്താവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: