ആലപ്പുഴ: അക്രമി സംഘം ഹോട്ടല്‍ തകര്‍ത്തതായി പരാതി. നീര്‍ക്കുന്നം കാട്ടുങ്കല്ചിറയില് ബദറുദീന്റെ ഉടമസ്ഥതയില്‍ നീര്‍ക്കുന്നം ഇജാബ മസ്ജിദിന്റെ വടക്ക് ഭാഗത്തായി പ്രവര്‍ത്തിക്കുന്ന സുപ്ര ഹോട്ടലാണ് ഇന്നലെ അക്രമികള്‍ തല്ലിത്തകര്‍ത്തത്. പീടികപ്പറമ്പില്‍ അബ്ദുള്‍ഖാദറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്കാണ് ബദറുദീന്‍ ഹോട്ടല്‍ നടത്തിയിരുന്നത്. രണ്ട് മാസം കൂടി കരാറിന്റെ കാലാവധിയുണ്ട്. കെട്ടിട നമ്പര്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഹോട്ടല്‍ അടച്ചിട്ടിരിക്കുന്നയാണ്. കെട്ടിട നമ്പര്എടുത്തു തരാമെന്ന് അബ്ദുള്‍ഖാദര്‍ പലതവണ പറഞ്ഞെങ്കിലും പാലിച്ചിരുന്നില്ലെന്ന് ബദറുദീന്‍ പറയുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നോടെ പത്തോളം വരുന്ന അക്രമി സംഘം അടച്ചിട്ടിരുന്ന കടയുടെ പൂട്ടു തുറന്ന് കയറി നശനഷ്ടം വരുത്തുകയായിരന്നു. ഫര്‍ണീച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെ ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബദറുദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: