ചെങ്ങന്നൂര്‍: മരത്തിന് മുകളില്‍ അകപ്പെട്ടയാളെ അഗ്നിശമനസേന രക്ഷപെടുത്തി. പിരളശേരി മുട്ടയ്ക്കല്‍ വീട്ടില്‍ മാര്‍ക്കോസി (54)നെയാണ് രക്ഷപെടുത്തിയത്. ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. വീടിന് സമീപം 35 അടിയോളം ഉയരമുള്ള തേക്ക് മരത്തില്‍ ശിഖരങ്ങള്‍ വെട്ടാനായി കയറിയതായിരുന്നു ഇയാള്‍. മഴപെയ്തതോടെ താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാല് ശിഖരങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി. ഇറങ്ങാന്‍ കഴിയാതായതോടെ ബന്ധുക്കള്‍ ചെങ്ങന്നൂര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ഇവരെത്തി കാല് കുടുങ്ങിയ ശിഖരം മുറിച്ചുമാറ്റി മാര്‍ക്കോസിനെ കയറിലൂടെ താഴെ ഇറക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: