അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനിയെയും സഹോദരനെയും അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോട്ടപ്പള്ളി സ്വദേശി പതിനേഴുകാരനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍ത്തല ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. പല്ലന പുനൂര്‍ സ്വദേശിയായ പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിക്കും സഹോദരന് ജിയാഹത്തി (24)നുമാണ് തോട്ടപ്പള്ളി സ്പില്വ്വേ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് മര്‍ദ്ദന മേറ്റത്. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പ്രതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: