കുട്ടനാട്: കിടങ്ങറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നിന്ന് മരങ്ങള്‍ വെട്ടി. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ എന്തിനാണ് വെട്ടിയതെന്ന നാട്ടുകാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കുവാന് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സ്കൂളിന് യാതൊരുവിധത്തിലും അപകട ഭീഷണിയില്ലാതിരുന്ന മരങ്ങളാണ് വെട്ടിയത്. സ്കൂള്‍ പരിസരത്ത് നിന്ന ആഞ്ഞിലി, ബദാം, തേക്ക്, പാല തുടങ്ങിയ മരങ്ങളാണ് വെട്ടി വിറ്റിരിക്കുന്നത്. സ്കൂളില്‍ വര്‍ഷങ്ങളായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയാണെന്ന് നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഇവിടെ നടക്കുന്ന അഴിമതി പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇത് മൂടിവയ്ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ബിജെപി വെളിയനാട് പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: