ആലുവ: സത്യാനന്ദസരസ്വതി സ്വാമികളുടെ 79-ാം ജന്മദിനം ഹിന്ദുഐക്യവേദി ആലുവ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ സത്ഭാവനാദിനമായി ആചരിച്ചു. സത്ഭാവനാ സമ്മേളനം സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദുസമൂഹത്തിന്റെ സമരവീര്യമുണര്ത്തിയ സന്യാസിവര്യനായിരുന്നു സത്യാനന്ദസരസ്വതി സ്വാമികളെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
പരമ്പരാഗത രീതികളില്‍നിന്ന് വഴിമാറി ചിന്തിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത ഒരു തികഞ്ഞ പ്രക്ഷോഭകാരിയായിരുന്നു സ്വാമിജി. സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് അധ്യക്ഷന്‍ കെ. രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു.
വിശ്വകര്‍മ്മ താലൂക്ക് സെക്രട്ടറി ടി.എസ്. ചന്ദ്രന്, കേരള സാംബവര്‍ സൊസൈറ്റി താലൂക്ക് പ്രസിഡന്റ് പി.കെ. ശശി, സാംബവ യുവജനസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജന്‍, എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്വാമിനാഥന്, എന്‍എസ്എസ് താലൂക്ക് സമിതി അംഗം ബേബി കരുവേലി, അയ്യന്‍കാളി സാംസ്ക്കാരികവേദി സംസ്ഥാന പ്രസിഡന്റ് വേലായുധന്, കളരിക്കുറുപ്പ് കളരിപ്പയറ്റ് മഹാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് മാധവന്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി എം.കെ. രവീന്ദ്രന്, ടൗണ്‍ സെക്രട്ടറി എന്‍. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി. ബാബു, കെ.ജി. ഹരിദാസ്, കെ.എസ്. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഹിന്ദുഐക്യവേദി നൊച്ചിമ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാമി സത്യാനന്ദസരസ്വതിയുടെ 79-ാം ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് സമിതി അംഗം കെ.പി. ഹരിദാസ്, സ്ഥാനീയ സമിതി ജനറല്‍ സെക്രട്ടറി കെ.ബി. ജിബു, മനു കൃഷ്ണ, അഖില്‍ ചന്ദ്രന്, അഖില്‍, രവീന്ദ്രന്, അഞ്ചല്‍, അജിത്ത്, അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: