പറവൂര്‍: സ്വാമി സത്യാനന്ദ സരസ്വതി ഹിന്ദു ഐക്യത്തിന്റെ പ്രതീകമായിരുന്നു എന്നും അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്നതിന് ജാതിക്കതീതമായി ഹിന്ദുസമൂഹത്തെ സംഘടിപ്പിച്ച ആത്മീയ നേതാവായിരുന്നു എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
നിലയ്ക്കല്‍ സമരം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായിരുന്നു സ്വാമികള്‍. സ്വാമി സത്യാനന്ദ സരസ്വതിയുടെ ജയന്തിയോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പറവൂരില്‍ നടന്ന സദ്ഭാവനാ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ചിത്രഭാനു നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി.അപ്പു എഴുതിയ ‘ക്ഷേത്രധര്മവും ആചാരങ്ങളും വിചാരങ്ങളും’ എന്ന പുസ്തകം കുമ്മനം രാജശേഖരന് ഭാഗവതോത്തംസം അഡ്വ.ടി.ആര്.രാമനാഥന് നല്കി പ്രകാശനം ചെയ്തു.
എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയന് പ്രസിഡന്റ് സി.എന്‍.രാധാകൃഷ്ണന്, എന്‍എസ്എസ് പറവൂര്‍ യൂണിയന് പ്രസിഡന്റ് അഡ്വ.മോഹന്‍കുമാര്‍, കെപിഎംഎസ് പ്രസിഡന്റ് പ്രൊഫ.എം.മോഹനന്, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍ രമണന് വില്ല്വം പറമ്പില്‍, വേട്ടുവ മഹാസഭ പ്രസിഡന്റ് പി.കെ.ശശി, പന്തിരുകുലം പ്രചാര പരിഷത്ത് കാര്യദര്‍ശി നീലാംബരന്‍ ശാന്തി, ക്യാപ്റ്റന്‍ സുന്ദരം, കെ.ആര്.രമേഷ്, കെ.ജി.മധു, എം.സി.സാബു ശാന്തി, സി.കെ.അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: