ചാരുംമൂട്: വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം നടക്കുന്ന ചാരുംമൂട് ഏരിയയിലെ രണ്ട് ബ്രാഞ്ചു സമ്മേളനങ്ങള്‍ നിര്‍ത്തിവച്ചു. ചുനക്കര തെക്കുംമുറി എ, ബി, ബ്രാഞ്ചു സമ്മേളനങ്ങളാണ് നിര്‍ത്തിവച്ചത്. ബ്രാഞ്ചു സെക്രട്ടറി സ്ഥാനത്തേക്ക് ഒന്നിലധികം ആളുകള്‍ മത്സരത്തിന് എത്തിയതിനെ തുടര്‍ന്നാണ് സമ്മേളനം നിര്‍ത്തിവച്ചത്.
സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ കടുത്ത വിഭാഗീയതയായിരുന്നു. നേതൃത്വത്തിനെതിരെ ഒരു വിഭാഗം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഇതിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മത്സരം വന്നാല്‍ സമ്മേളനം നിര്‍ത്തിവയ്ക്കാനുള്ള ജില്ലാ ഭാരവാഹിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമ്മേളനം നിര്‍ത്തിവച്ചത്. ജില്ലാ സമ്മേളനം നടക്കുന്ന ചാരുംമൂട് ഏരിയയിലെ ബ്രാഞ്ചു സമ്മേളനങ്ങള്‍ വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവരുന്നത് സിപിഎം നേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: