മൂവാറ്റുപുഴ: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വികസ നപദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനവികസനത്തിന് തടസമായി സര്‍ക്കാര്‍ നില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ജ നവിരുദ്ധനയങ്ങള്ക്കും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തി നു മെതിരെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സ് ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം. കള്ള് കച്ചവടവും ലോട്ടറിക്കച്ചവടവുമാണ് കേരളത്തിന്റെ നയം. നയം മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മദ്യനിരോധനത്തിന്റെ പേര് പറഞ്ഞ് സുധീര നും ഉമ്മന്‍ചാണ്ടിയും പരസ്പരം പോരടിക്കുകയാണ്, ഇതിനായി സംസ്ഥാന മന്ത്രിസഭയും കെപിസിസിയും നിരവധി യോഗങ്ങള്‍ ചേര്‍ന്നുകഴിഞ്ഞു.
ഫ്ളെക്സ് നിരോധനമാണ് ഇപ്പോഴത്തെ പുതിയ നയം. കേ രളം മുഴുവന്‍ ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച അതെ മുഖ്യമന്ത്രി ഫ്ളെക് സ് നിരോധനവുമായി മുന്നോട്ട് വന്നതിന് പിന്നില്‍ മദ്യനിരോധനാശയം പ്രചരിപ്പിക്കുവാന്‍ കാ സര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സുധീരന് നടത്തുന്ന യാത്രയെ തടയിടാനാണ്. പരസ് പരം വാക്ക്പോര് നടത്തുമ്പോള്‍ യാതൊരു നയവുമില്ലാത്ത വകുപ്പ് മന്ത്രി നോക്കുകുത്തിയാകുകയാണ്.
കേരളത്തിലെ തീരപ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികളു ടെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാന്‍ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മ ന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പട്ടിണി പാവങ്ങള്‍, സാധാരണക്കാര്‍, പ ട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ എ ന്നിവരുടെ ഉന്നമനത്തിന് വേണ്ടി മോദി സര്‍ക്കാര്‍ 55,000കോടി രൂ പ മാറ്റിവച്ചപ്പോള്‍ കേരളത്തി ലെ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ ഒരിഞ്ച് ഭൂമിക്ക് വേണ്ടി നില്‍പ്പ് സമരം നടത്തേണ്ട തികേടിലാണെന്നും രാധാകൃഷ്ണ ന് പറഞ്ഞു.
മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും കേരളം രക്ഷപ്പെട്ടിട്ടില്ലെ ന്നും കേരളത്തിന്റെ മുഖഛായ മാറ്റാന്‍ മോദി സര്‍ക്കാര്‍ എല്ലാ സഹായവാഗ്ദാനവുമായി രാഷ ്ട്രീയം മറന്ന് മുന്നോട്ട് വന്നപ്പോഴും കേരളത്തിന്റെ വികസന ന യത്തെ വികസനവിരുദ്ധ രാഷ് ട്രീയമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ 125കോടി ജനങ്ങളുടെ സുരക്ഷയെ ഉറപ്പാക്കി ലോകവ്യാപാര കരാറില്‍ ഇന്ത്യ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയപ്പോ ള്‍ ഇതിനെ എതിര്‍ത്ത കോണ്‍ ഗ്രസ്സും ഇടത് പക്ഷവും നിലപാ ട് വ്യക്തമാക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെ നേ തൃത്വത്തില്‍ എ.എന്‍. രാധാകൃഷ്ണനെ ഹാരമണിയിച്ച് സ്വീകരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര് അ ദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ കൗണ്‍സിലംഗം അഡ്വ. കെ.ആര്. രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോ മസ്, ജില്ലാ ജനറല്‍ സെക്രട്ടറി മാരായ എം.എന്‍.മധു, എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.അജിത്ത്, സംസ്ഥാനക മ്മറ്റിയംഗം ശ്രീനഗരി രാജന്, നി യോജകമണ്ഡലം വൈസ്പ്രസിഡന്റ് ബി.രമേഷ്, ജനറല്‍ സെ ക്രട്ടറിമാരായ ടി. ചന്ദ്രന്, എ.എന്‍. അജീവ്, നിയോജകമണ്ഡലം ട്ര ഷറര്‍ കെ.എം. സിനില്‍, സെക്രട്ടറി എ.എസ്. ബിജുമോന്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് പുരുഷോത്തമന്, വൈസ്പ്രസിഡ ന്റ് പങ്കജാക്ഷന് നായര്‍, മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്ര സിഡന്റ് അഡ്വ. ജി. മഹേശ്വരി, യുവമോര്‍ച്ച നിയോജകമണ്ഡ ലം പ്രസിഡന്റ് ദീപക്.എസ്., ജ നറല്‍ സെക്രട്ടറി ജയറാം വെ ള്ളൂര്‍, എസ്. സുധീഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. പ്രേം ചന്ദ് എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന ബിജെപി ജനമുന്നേറ്റ സദസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: