അടിമാലി : ഹിന്ദു സമൂഹത്തിന്റെ ഏകീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവ ചൈതന്യ അഭിപ്രയാപ്പെട്ടു. സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി ഇരുമ്പുപാലത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിന്റെ പേരിലുള്ള കടന്നാക്രമണം വ്യാപകമായപ്പോഴാണ് മന്നത്ത് പദ്മനാഭനും ആര്.ശങ്കറും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത്.
അന്ന് ഹിന്ദുക്കള്‍ ഒത്തൊരുമയോടെ സംഘടിച്ചു. പുതിയ സാഹചര്യം ഹിന്ദു സമൂഹത്തിന് അനുകൂലമാണ്. ഇതിനായി ഹിന്ദുക്കള്‍ ഭിന്നത മറന്ന് ഒന്നിക്കണം. ഹിന്ദുഐക്യത്തിനായി ജീവിച്ച് മഹാനുഭാവനാണ് സ്വാമിസത്യാനന്ദ സരസ്വതിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഹിന്ദുഐക്യവേദി ദേവികുളം മേഖല പ്രസിഡന്റ് എം.റ്റി പ്രദീപ് അധ്യക്ഷത വഹിച്ചു. സനീഷ് നെറ്റിക്കാടന്,കെ.ആര് സുരേന്ദ്രന്, സുഭാഷ് കാഞ്ഞിരക്കാട്ട്, നാരായണന് കെ.എ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: