പാലാ: സംസ്ഥാനത്തെ നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് പൂഞ്ഞാര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പനച്ചിപ്പാറയില്‍ സായാഹ്നധര്‍ണ്ണ നടത്തി. മനോജ് റ്റി. മാനിയുടെ അധ്യക്ഷതയില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ജഗന്മയലാല് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നളിനാക്ഷന് നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സാബു വര്‍ഗ്ഗീസ്, മേഖലാ സെക്രട്ടറി എ.അനില്‍, പ്രസിഡന്റ്ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: