ചങ്ങനാശ്ശേരി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍. തുരുത്തി കാനായ്ക്കു സമീപം മുള്ളന്‍കുഴി ലൈസാമ്മയുടെ പരാതിയെ തുടര്‍ന്ന് കൊല്ലം ചവറ പുതുവിളക്കിഴക്കേതില് അനില്‍കുമാര്‍ (29) നെയാണ് ചങ്ങനാശ്ശേരി പോലീസ് പിടികൂടിയത്. എസ്ബിറ്റിയുടെ എസ്ബി കോളേജ് ശാഖയില്‍ സ്വീപ്പര്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ജോലിക്കായി 3000 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ബയോഡാറ്റയും വാങ്ങിയിരുന്നു. 13 ന് ബാങ്കില്‍ അഭിമുഖത്തിനായി എത്തണമെന്ന് അറിയിച്ചു.
ബാങ്കില്‍ എത്തിയ ലൈസാമ്മ ബാങ്ക് മാനേജരെ നേരില്‍കണ്ട് വിവരം തിരക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ചങ്ങനാശ്ശേരി പോലീസ് പ്രതിയെ തന്ത്രപൂര്‍വ്വം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സമാനരീതിയിലുള്ള തട്ടിപ്പുകള്‍ പ്രതി നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: