കോട്ടയം: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘ലഹരിമുക്ത കേരളം ഐശ്വര്യകേരളം’ സഞ്ചരിക്കുന്ന പ്രദര്‍ശനം ഇന്ന് രാവിലെ 10ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡ് പരിസരത്ത് സി.എഫ്. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷയായിരിക്കും. വൈസ് ചെയര്മാന് സതീഷ് ഐക്കര, കൗണ്‍സിലര്‍ നെജിയ നൗഷാദ്, എക്സൈസ് മാനേജര്‍ ജയചന്ദ്രന്, എസ്.ബി. കോളേജ് ഗാന്ധിയന്‍ പഠനവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജോണ്സണ് കെ. ജോയ്സ്, എ.കെ.സി.സി പ്രസിഡന്റ് ടോമിച്ചന് അയിരുകുളങ്ങര, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.
പ്രദര്‍ശനത്തോടനുബന്ധിച്ച് ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍ നടക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. കുര്യച്ചന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: