ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ പതിനൊന്നാം വാര്‍ഡിലാണ് ബിജെപിയുടെ വത്സലാ മോഹനന് വിജയിച്ചത്. 125 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ ബീന കീച്ചേരിയെയാണ് പരാജയപ്പെടുത്തിയത്. കുറിച്ചി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷൈലജ സോമന് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത ടീച്ചര്‍ ഐക്കരക്ക് കെട്ടിവച്ച കാശുപോലും നേടാന്‍ ആയില്ല. ബിജെപി സ്ഥാനാര്‍ത്ഥി വത്സല മോഹനന് 642 വോട്ടും സിപിഎമ്മിലെ ബീന കീച്ചേരിക്ക് 517 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത ടീച്ചര്‍ ഐക്കരക്ക് 116 വോട്ടും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: