കൊച്ചി: പത്മഭൂഷണ്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ 100-ാം ജന്മദിനാഘോഷത്തിന് തുടക്കമായി. കൊച്ചിയിലെ വൈസിസി ട്രസ്റ്റ് 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൃഷ്ണയ്യരുടെ ജന്മദിനമായ ഒക്ടോബര്‍ 22 ദീപാവലിനാളില്‍ പള്ളുരുത്തിയില്‍ നടത്തുന്ന ജന്മദിനാഘോഷത്തിന് സദ്ഗമയയില്‍ കേരള ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. ഗവര്‍ണറുടെ സഹധര്‍മിണിയും ചടങ്ങില്‍ പങ്കെടുത്തു. വൈസിസി ഡയറക്ടര്‍ പി.എസ്. വിപിന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ദീപക് പൂജാര, പ്രസിഡന്റ് എസ്. സുരേന്ദ്രന്, എന്‍.ജി. കൃഷ്ണകുമാര്‍, എ.എന്‍. പ്രകാശ്, എം.എസ്. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: