പൂഞ്ഞാര്‍: പുഴയില്‍ വീണ രണ്ടര വയസുകാരിയെ നാട്ടുകാര്‍ രക്ഷപെടുത്തി. പൂഞ്ഞാര്‍ പനച്ചിപ്പാറ കമലാലയം പാലസില്‍ ജയരാജിന്റെ മകള്‍ ലളിതാംബിക (രണ്ടര) യാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പുഴയില്‍ വീണത്. വീടിനു സമീപത്തുനിന്നും ഒരു കിലോമീറ്ററോളം ദുരെ കുളിക്കുകയായിരുന്ന സമീപവാസികളായ പാലാ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.അനില്‍, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഗോപകുമാര്‍, എസ്.എം.വി. ഹയര്‍സെക്കണ്ടറി സ്കുളിലെ ജീവനക്കാരന് രാധാകൃഷ്ണന്, ബലിക്കുളത്തില്‍ ഉണ്ണികൃഷ്ണന്, കാട്ടുക്കുന്നേല്‍ സുനില്‍കുമാര്‍, എന്നിവരാണ് കുട്ടി ഒഴുകി വരുന്നത് കണ്ടത്. പൂഴയിലൂടെ തുണി ഒഴുകുന്നത് കണ്ട ഇവര്‍ സൂക്ഷിച്ച് നേക്കിയപ്പോളാണ് കുട്ടിയാണിതെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ ഇവരും അടുത്തുള്ള കടവില്‍ കുളിക്കുകയായിരുന്ന സുധര്‍മ്മ പാലസില്‍ രാജലക്ഷ്മിയും ചേര്‍ന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്. തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലും കുട്ടിയെ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: