തകഴി: കാര്‍ഷിക മേഖലയില്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് ലേബര്‍ ഓഫീസര്‍ ഒത്താശ ചെയ്യുന്നത് വിവാദമാകുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യാതൊരുവിധ സംഘര്‍ഷങ്ങളുമില്ലാതെ തൊഴിലാളികള്‍ പണിയെടുക്കുന്ന തകഴി പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമം നടത്തുന്നത്. ഇതിന് അമ്പലപ്പുഴ ലേബര്‍ ഓഫീസര്‍ ഒത്താശ ചെയ്യുകയാണ്.
ഏതാനും വര്‍ഷം മുമ്പ് സിപിഎമ്മുകാര്‍ കൂട്ടത്തോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ എത്തിയതിന് പ്രതികാരമായാണ് പാര്‍ട്ടി അനുഭാവി കൂടിയായ ലേബര്‍ ഓഫീസര്‍ തൊഴില്‍ നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്നത്. പുറമേനിന്നുള്ള സിപിഎമ്മുകാരെ എത്തിച്ച് തൊഴില്‍ നിഷേധിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിന് പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരും പിന്തുണ നല്‍കിയതോടെ സിപിഎം വെട്ടിലായി. ഇതേത്തുടര്‍ന്നാണ് ലേബര്‍ ഓഫീസര്‍ എത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ സിപിഎമ്മുകാരെ എത്തിക്കുമെന്നും സിപിഎം നേതാക്കള്‍ പറയുന്നത് അനുസരിക്കണമെന്നുമാണ് ലേബര്‍ ഓഫീസറുടെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: