മുഹമ്മ: പത്ര വാര്‍ത്തയെ തുടര്‍ന്ന് ആനന്ദവല്ലിക്ക് കയര്‍ തൊഴിലാളി പെന്ഷന് ലഭിച്ചു. അധികൃതരുടെ പിഴവു മൂലം മുഹമ്മ ചിറയില്‍ ആനന്ദവല്ലിക്ക് കഴിഞ്ഞ ഓണത്തിന് ലഭിക്കേണ്ട പെന്ഷന് തുകയായ 4,500 രൂപ കിട്ടിയിരുന്നില്ല. ആനന്ദവല്ലി പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മ സ്വദേശിയായ കമലാക്ഷിക്ക് അധികമായി 4,500 രൂപ നല്‍കിയതായി മനസിലാക്കി. മെമ്പര്‍ പെന്‍ഷനാണ് തനിക്ക് ലഭിച്ചതെന്നാണ് കമലാക്ഷി കരുതിയത്. പത്ര വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സത്യം മനസിലാക്കിയ കമലാക്ഷി കൂടുതലായി ലഭിച്ച 4,500 രൂപ ക്ഷേമനിധി ഓഫീസില്‍ തിരികെ നല്കി. ഈ തുക ആനന്ദവല്ലിക്ക് ബുധനാഴ്ച കൈമാറിയതോടെ പ്രശ്നത്തിന് പരിഹാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: