തുറവൂര്‍/ആലപ്പുഴ: ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ സിപിഎം സീകരിച്ചിട്ടുള്ള അടവുനയം കോണ്‍ഗ്രസിനോട് അടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്. മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപി അരൂര്‍ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവശേഷിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പോലും സിപിഎം നാമാവശേഷമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ബംഗാളില്‍ പോലും സിപിഎമ്മിന് സീറ്റു കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് 60 വര്‍ഷക്കാലം ഭരിച്ചിട്ടും ഉണ്ടാക്കാനാവാത്ത ഭരണനേട്ടമാണ് കേവലം 60 ദിവസത്തിനകം മോദി സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് സി.എ. പുരുഷോത്തമന്, ജില്ലാ സെക്രട്ടറി അമ്പിളി മധു, അഡ്വ.ബി. ബാലാനന്ദന്, പെരുമ്പളം ജയകുമാര്‍, എസ്. ദിലീപ്കുമാര്, കെ.കെ. സജീവ്, പി. മധുസൂദനന് തുടങ്ങിയവര്‍ സംസാരിച്ചു.
ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനമുന്നേറ്റ സദസ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: