ചെങ്ങന്നൂര്‍: എട്ടു മാസം ഗര്‍ഭിണിയായ യുവതിക്ക് ഇടിമിന്നലേറ്റ് പരിക്ക്. കൊഴുവല്ലൂര്‍ പാറനില്ക്കുന്നതില് രാജന്റെ ഭാര്യ പ്രസന്ന (35)യ്ക്കാണ് പരിക്കറ്റത്. പ്രസവ ശുശ്രൂഷകള്‍ക്കായി പ്രസന്ന തന്റെ സ്വന്തം വീടായ ചെങ്ങന്നൂര്‍ തിട്ടമേല്‍ ചക്കാലയില്‍ വീട്ടിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുകയായിരുന്ന ഇവര്‍ക്ക് ഇടിമിന്നലേറ്റ് കാലുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ശരീരത്തിന് പുകച്ചില്‍ അനുഭവപ്പെടുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയയും ഡോക്ടറെ കാണുന്നതിനും, മകള്‍ രശ്മി സ്കൂളിലും പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ മാതാപിതാക്കള്‍ പ്രസന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: