മുഹമ്മ: സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഉച്ചകഴിഞ്ഞുള്ള ഒപി ചികിത്സ മുടങ്ങും. ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് കാരണം. ജീവിതശൈലി ക്ലിനിക് (എന്‍സിഡി), എന്‍ആര്‍എച്ച്എം വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ശമ്പളം ലഭിക്കാതായതിനെ തുടര്‍ന്ന് സേവനം അവസാനിപ്പിക്കുകയും മെഡിക്കല്‍ ഓഫീസര്‍ വര്‍ക്ക് അറേന്‍ജ്മെന്റില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി എട്ട് വരെയുള്ള ഒപി മുടങ്ങാനാണ് സാദ്ധ്യത. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന മുഹമ്മ സിഎച്ച്സിയില് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: