സൗന്ദര്യചികിത്സകളിലെ ഒരു പ്രധാന ഘടകമാണ് നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ ആഴ്ന്നിറങ്ങി ചര്‍മ്മത്തിന് തിളക്കം നല്കുന്നു. നാരങ്ങയിലെ ആന്റി ഓക്സിഡന്റ് രക്തചംക്രമണം കൂട്ടി ആരോഗ്യകരമായ ചര്‍മ്മം പ്രദാനം ചെയ്യുന്നു.
ഒരു പാത്രത്തില്‍ അരക്കപ്പ് തൈര് എടുത്ത് അകില് നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക. രണ്ടും നന്നായി കലര്‍ത്തുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച കഴുകുക. തിളങ്ങുന്നതും നനവുള്ളതുമായ ചര്‍മ്മത്തിനും ഇത് മുടങ്ങാതെ ചെയ്താല്‍ മതി.
ഒരു ടേബിള്‍ സ്പൂണ്‍ വെള്ളരി ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ ചേര്‍ത്ത് ഇളക്കുക. തുണി എടുത്ത് ഇതില്‍ മുക്കി മുഖത്ത് തേക്കുക. അഞ്ചു മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. എണ്ണമയമുള്ള ചര്‍മ്മത്തില്‍ നിന്ന് രക്ഷ നേടാന്‍ ഈ ഫേസ് പാക്ക് നല്ലതാണ്.
രണ്ട് സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും നന്നായി കലര്‍ത്തുക. മുഖം മുഴുവന്‍ ഇത് പുരട്ടുക. പത്ത് പതിനഞ്ച് മിനിറ്റിനുശേഷം മുഖം ചൂടുവെള്ളത്തില്‍ കഴുകുക. മികച്ചൊരു ഫേസ് പാക്കാണിത്.
മൂന്നോ നാലോ തക്കാളിനീരില്‍ ഒന്നോ രണ്ടോ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്തുമിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. മുഖത്തെ പാടുകളും മറ്റും കളയാന്‍ ഇത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: