കോട്ടയം: ഡിസംബര്‍ 28ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന വീരശൈവ മഹാസംഗമത്തില്‍ വീരശൈവ ജഗദ്ഗുരു മഠാധിപതികള്‍ പങ്കെടുക്കും.
മഹാസംഗമത്തോടനുബന്ധിച്ച് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രകടനം നടക്കും. പരിപാടിക്കായി കോട്ടയം ജില്ലാ കമ്മറ്റി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍പിള്ള (ചെയര്മാന്), ജില്ലാ സെക്രട്ടറി പി.എസ്. വിജയകുമാര്‍ (കണ്‍വീനര്‍), അരവിന്ദാക്ഷന് കുടമാളൂര്‍ (ഫിനാന്‍സ് കണ്ട്രോളര്), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി (മുഖ്യ രക്ഷാധികാരി), ഡോ. എം.കെ. ദാമോദരന്‍ (സഹ രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സുരേന്ദ്രന് പിള്ള, വിജയകുമാര്‍, ഗോപാലപിള്ള, രാജു, ഷൈലജശസി, രാധാമണി ടീച്ചര്‍, അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: