കോട്ടയം: അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ജില്ലാ വാര്‍ഷിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് ഹാളില്‍ നടന്നു. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന് അദ്ധ്യക്ഷത വഹിച്ചു. ബാലസംസ്കാര കേന്ദ്രം ചെയര്മാന് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബാലസംസ്കാര കേന്ദ്രം സംഘടനാ സെക്രട്ടറി സി.സി. ശെല്വന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കാര്യവാഹ് ആര്. രാജീവ്, ബാലഗോകുലം സംസ്ഥാന സമിതിയംഗം കെ.എന്‍. സജികുമാര്‍, ജില്ലാ സെക്രട്ടറി ബി. അജിത്കുമാര്‍, സംഘടനാ സെക്രട്ടറി കെ.ജി. രഞ്ചിത്ത്, മേഖലാ സഹ കാര്യദര്‍ശി പി.സി. ഗിരീഷ്കുമാര്‍, മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.എസ്. ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ജില്ലാ ഭാരവാഹികളായി ഡോ. ശ്രീധരക്കുറുപ്പ് കറുകച്ചാല്‍, എം.എസ്. പത്മനാഭന്, പ്രൊഫ. പി.എം. ഗോപി, കെ. കേരളവര്‍മ്മ (രക്ഷാധികാരിമാര്‍), ജി. വിശ്വനാഥന് നായര്‍ (പ്രസിഡന്റ്), ബിന്ദുമോഹന്‍, കെ.പി.ബാലചന്ദ്രന്‍പിള്ള, അഡ്വ. ചന്ദ്രമോഹനന്, കവനമന്ദിരം പങ്കജാക്ഷന്, (വൈസ് പ്രസിഡന്റ്), സി.പി. മധുസൂദനന് (ജനറല്‍ സെക്രട്ടറി), ഡി. ശശികുമാര്‍, അജിത് ചങ്ങനാശേരി (ജോ. സെക്രട്ടറിമാര്‍), കെ.ജി. രഞ്ചിത്ത് (സംഘടനാ സെക്രട്ടറി), എം.ആര്. രമേശ് (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന 21അംഗസമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: