കോട്ടയം: നഗരത്തിലെ പുളിമൂട് ജങ്ഷനിലെ വ്യാജസിഡി കേന്ദ്രത്തില്‍ പോലീസ് റെയിഡ്. പുതിയ സിനിമകളുടേതടക്കം അനധികൃതമായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിഡികള്‍ പിടിച്ചെടുത്തു.
കേന്ദ്രത്തില്‍ അപ്പോള്‍ ഉണ്ടായിരുന്ന വേളൂര്‍ സ്വദേശി കബീറിനെ കസ്റ്റഡിയിലെടുത്തു. റെയിഡിന് വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്കറിയാ മാത്യു, എസ്ഐ മാരായ അമിനിഷ്, ഇ.പി. രാജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സജികുമാര്‍, മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: