ചേര്‍ത്തല: വാഹനപുക പരിശോധന സര്‍ട്ടിഫിക്കറ്റിന് വേണ്ടി മാത്രമായി കേന്ദ്രമാനദണ്ഡങ്ങള്‍ നടപ്പിലാക്കാനുള്ള ഗതാഗതവകുപ്പിന്റെ തീരുമാനങ്ങള്‍ പാളി. നിലവില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് തന്നെ വാഹനപുക പരിശോധന നടത്തിയാല്‍ മതിയെന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്നും ആക്ഷേപം.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹന പുക പരിശോധന നിര്‍ബന്ധിതമാക്കിയിട്ടുള്ളത്. എന്നാല്‍ നിലവിലുള്ള വാഹന പരിശോധന സംവിധാനങ്ങള്‍ ഇതിന് പര്യാപ്തമല്ല. ഇത് തിരിച്ചറിഞ്ഞാണ് ഗതാഗത വകുപ്പ് കേന്ദ്രനിര്ദ്ദേശാനുസരണം പുതിയ മാനദണ്ഡങ്ങള്‍ തീരുമാനിച്ചത്. ഇതിന്് പ്രകാരം ചേര്‍ത്തല താലൂക്കില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പുക പരിശോധന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി.
ഒരു വര്‍ഷത്തിലധികം ചേര്‍ത്തല താലൂക്കില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. താലൂക്കിലെ ഇരുചക്രവാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് നിത്യസംഭവമായിരുന്നു. പിന്നീട് പുക പരിശോധനയ്ക്ക് കുറ്റമറ്റ യന്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. മോട്ടോര്‍ വാഹന വകുപ്പ് പൂട്ടിയ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി. എന്നാല്‍ കേന്ദ്രമാനദണ്ഡങ്ങള്‍ പ്രകാരമുള്ള യന്ത്രസാമഗ്രികള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് പരിശോധനാ കേന്ദ്രങ്ങള്‍ ഇളവുകള്‍ നേടി. ഒപ്പം പരിശോധന നിരക്കില്‍ 50 ശതമാനം വര്‍ദ്ധനവും വരുത്തി.
ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് 40 രൂപയില്‍ നിന്ന് 60 രൂപയും ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ക്ക് 60 രൂപ 75 ആയും ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ 75 എന്നത് 100 രൂപയായി വര്‍ദ്ധിപ്പിച്ചു. പേരിന് വേണ്ടി മാത്രം നല്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കില്‍ 100 രൂപ പിഴയീടാക്കുന്ന വാഹനപരിശോധനാ രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: