കോട്ടയം: നഗരത്തില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ നഗരസഭ തയ്യാറാകണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ടൗണ്‍ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ വന്നുപോകുന്ന കോട്ടയം നഗരത്തില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സംവിധാനമില്ല. ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വരുന്ന നഗരസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൗണ്‍ കമ്മറ്റി പുനസംഘിപ്പിച്ചു. അഡ്വ. ശ്രീനിവാസ് വി. പൈ (പ്രസിഡന്റ്), ഹരി കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്), ആര്. രാജു (ജനറല്‍ സെക്രട്ടറി), രതീഷ്കുമാര്‍, രാജപ്പന്, സിജി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ടി.എന്‍. ഹരികുമാര്‍, അഡ്വ. പി. രാജേഷ്, ബിനു ആര്. വാര്യര്‍, വി.പി. മുകേഷ്, നാസര്‍ റാവുത്തര്‍, റോയി കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: