കടുത്തുരുത്തി: പള്ളിയുടെ വെടിപ്പുരയില്‍ നിന്നും കതിന മോഷണം നടത്തിയ നാടോടി സ്ത്രീകളെ പോലീസ് പിടികൂടി. കുറുപ്പന്തറ മണ്ണറപ്പറ പള്ളിയുടെ വെടിപ്പുരയില്‍ നിന്നാണ് നാടോടി സ്ത്രീകള്‍ കതിനാക്കുറ്റികള്‍ മോഷ്ടിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ വെടിപ്പുരയില്‍ നിന്നും 12 കതിനാക്കുറ്റികള്‍ മോഷണം പോതയാതി വികാരി കടുത്തുരുത്തി സിഐയെ അറിയിച്ചു. കുറച്ചു സമയം മുമ്പ് നാടോടി സ്ത്രീകള്‍ ആക്രി പെരുക്കുന്നത് കണ്ടതിനാല്‍ ഇവര്‍ സഞ്ചരിക്കാനിടയുള്ള സ്ഥലങ്ങളിലും കുറുപ്പന്തറ ഓട്ടോസ്റ്റാന്‍ഡിലും വിവരം അറിയിച്ചു. സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ ഡ്രൈവര്‍മാര്‍ ഇവര്‍ വിളിച്ചുകൊണ്ടുപോയ ഡ്രൈവറെ വിളിച്ച് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് വാഹനം നിര്‍ത്തി നടത്തിയ പരിശോധനയില്‍ ആക്രിസാധനങ്ങളോടൊപ്പം വാഹനത്തില്‍ നിന്നും 12 കതിനകളും കണ്ടെടുത്തു.
മോഷണസാധനങ്ങളുമായി യാത്രചെയ്തിരുന്ന തമിഴ്നാട് വേളാങ്കണ്ണി സ്വദേശിനികളായ സന്ധ്യ (20), ചാമുണ്ഡേശ്വരി (22), ഈത്തക്കാപ്പി (33) എന്നിവരെ ഓട്ടോഡ്രൈവറുടെ സഹായത്തോടെ കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: