കടുത്തുരുത്തി : 2015 ജനുവരി 16, 17, 18 തീയതികളില്‍ പെരുവ നരസിംഹസ്വാമിക്ഷേത്രമൈതാനിയില് നടക്കുന്ന നാലാമത് പെരുവ ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം പെരുവ വ്യാപാരഭവനില്‍ നടന്നു. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.എ രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കുന്നപ്പിള്ളി ഗീതാമന്ദിരാശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് സമ്പര്‍ക്ക പ്രമുഖ് കെ.കെ സനല്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ജി.എം നായര്‍ കാരിക്കോട്, ചെല്ലപ്പന് ഗോപനിലയം, സുരേഷ് മുണ്ടമറ്റം, എം.കെ. മണിയപ്പന്, കെ.റ്റി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സ്വാമി വേദാനന്ദ സരസ്വതി (മുഖ്യരക്ഷാധികാരി), കെ.എ രാജന് (പ്രസിഡന്റ്), സുരേഷ് മുണ്ടമറ്റം (സെക്രട്ടറി), പി.എം മനോജ് (ജനറല്‍ കണ്‍വീനര്‍), പി.ആര് സോമശേഖരന്‍ (ഖജാന്‍ജി) എന്നിവരടങ്ങുന്ന 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: