കാഞ്ഞിരപ്പള്ളി: കൊടുവന്താനം ജൂമാ മസ്ജിദിന്റെ നേര്ച്ചപെട്ടിയില് വീണ്ടും കവര്‍ച്ച. ഇതു രണ്ടാമതു തവണയാണ് ഈ നേര്ച്ചപ്പെട്ടിയില് കവര്‍ച്ച നടക്കുന്നത്. രണ്ടുമാസം മുമ്പും ഈ നേര്ച്ചപ്പെട്ടിയില് കവര്‍ച്ച നടന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ എത്തിയവരാണ് നേര്‍ച്ചപ്പെട്ടിയുടെ താഴറുത്തുമാറ്റിയശേഷം കുത്തിത്തുറന്ന് പണം കവര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കൊടുവന്താനം, പാറക്കടവ്, കല്ലുങ്കല്‍ ഭാഗങ്ങളില്‍ പോലീസ് പട്രോളിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: