മുഹമ്മ: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടര്‍ന്ന് മുഹമ്മ ചിറയില്‍ വീട്ടില്‍ ആനന്ദവല്ലിക്ക് പെന്‍ഷന്‍ മുടങ്ങി. ഓണത്തോട് അനുബന്ധിച്ച് 4,500 രൂപയാണ് ആനന്ദവല്ലിക്ക് കിട്ടേണ്ടിയിരുന്നത്. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആനന്ദവല്ലി ക്ഷേമനിധി ഓഫീസില്‍ കയറിയിറങ്ങുകയാണ്. എന്നാല്‍ ആനന്ദവല്ലിക്ക് നല്‍കേണ്ടിയിരുന്ന പെന്‍ഷന്‍ കമലാക്ഷി എന്ന സ്ത്രീക്ക് വിതരണം ചെയ്തതായി അറിയാന്‍ കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചുവെന്നറിയില്ല. ഉദ്യോഗതലത്തിലുള്ള വീഴ്ചയാകാം കാരണമെന്ന് കരുതുന്നു. പെന്‍ഷന്‍ കിട്ടാതായതിനെ തുടര്‍ന്ന് ആനന്ദവല്ലി കയര്‍മന്ത്രിക്ക് പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: